സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. നിര്‍മാണ പെര്‍മിറ്റ് ഫീസിന് പുറമേ അപേക്ഷാ ഫീസ്, സ്ക്രൂട്ട‌്‌നി ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന തദ്ദേശ വകുപ്പ് ഉത്തരവിറക്കി. പുതിയ നിരക്ക് ഏപ്രില്‍ 10ന് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്തിന് കീഴില്‍ 100 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. 300 ചതുരശ്ര മീറ്റര്‍ വരെ 1000 രൂപയും, 300 ചതുരശ്ര മീറ്ററിന് മുകളില്‍ 3000 രൂപയുമാണ് അപേക്ഷ ഫീസ്. മുനിസിപ്പാലിറ്റിയില്‍ യഥാക്രമം 300, 1000, 4000 എന്നിങ്ങനെയും കോര്‍പറേഷനില്‍ 300, 1000, 5000 രൂപ എന്നിങ്ങനെയുമാണ് പുതുക്കിയ ഫീസ്.

പുതുക്കിയ ഫീസ് നിരക്കുകള്‍
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാൽ ഉടന്‍തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാകും.
Leave A Comment