നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി
കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികളാണ് പൂര്‍ത്തിയായത്.
ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ല. ഇവരുടെ തലയ്ക്ക് പിന്നില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിനില്‍നിന്ന് ചാടിയപ്പോഴുണ്ടായ മുറിവാകാമെന്നാണ് നിഗമനം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് വയസുകാരി സഹ്ലയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ഒരു യാത്രക്കാരന് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചത്. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനു സമീപത്ത് വച്ച് ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് അക്രമം അരങ്ങേറിയത്. തീവയ്പ്പിനെത്തുടര്ന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സൂചന.
Leave A Comment