കേരളം

ഭ​ര​ണ​പ​ക്ഷ​ത്ത് ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് നീ​തി എ​ന്ന​താ​ണ് ഇ​വി​ടത്തെ സ്ഥി​തി: കെ.​കെ.​ര​മ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കൈ ​ഒ​ടി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് കെ.​കെ.​ര​മ എം​എ​ല്‍​എ.

സം​ഭ​വ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും എം​എ​ല്‍​എ സ​ച്ചി​ന്‍​ദേ​വി​നും എ​തി​രേ ര​മ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ത​നി​ക്കെ​തി​രേ ന​ട​ന്ന​ത്. സ്പീ​ക്ക​ര്‍​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞു. ഒ​രു എം​എ​ല്‍​എ​യു​ടെ സ്ഥി​തി ഇ​താ​ണെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ സ്ഥി​തി എ​ന്താ​യി​രി​ക്കും. ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് നീ​തി എ​ന്ന​താ​ണ് ഇ​വി​ട​ത്തെ അ​വ​സ്ഥ​യെ​ന്നും​ അ​വ​ര്‍ വി​മ​ര്‍​ശി​ച്ചു.

Leave A Comment