ആശാ ജീവനക്കാർ മന്ത്രി വീണയുടെ വീട്ടിലേക്ക് ഇന്നു മാർച്ച് നടത്തും
തിരുവനന്തപുരം: ആശാ വർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാർച്ചും ധർണയും നടത്തും.
ആശാ ജീവനക്കാരെ 62 വയസിൽ ആനുകൂല്യം നൽകാതെ പിരിച്ചുവിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ആശാ വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി. ശർമയും അറിയിച്ചു.
2020 ൽ ആശ പ്രവർത്തകരുടെ വിരമിക്കൽപ്രായം 65 വയസായി നിശ്ചയിച്ച ബംഗാളിൽ അവർക്ക് 3 ലക്ഷം രൂപ ആശ്വാസധനം നൽകുന്നുണ്ട്. കേരളത്തിലും അത്തരം വിരമിക്കൽ ആനുകൂല്യങ്ങൾ വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.
Leave A Comment