മുഖ്യമന്ത്രിക്കെതിരായ കേസ്: വിധിയിൽ ഉറച്ച് ലോകായുക്ത; പുനഃപരിശോധനാ ഹര്‍ജി തള്ളി
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ പുനഃപരിശോധനാ ഹര്‍ജി ലോകായുക്തയുടെ ഡിവിഷന് ബെഞ്ച് തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതവും ദുര്‍ബലവുമാണെന്നും കോടതി പറഞ്ഞു.
മാര്‍ച്ച് 31ലെ ലോകായുക്തയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരന് ഹര്‍ജി നല്‍കിയത്. നേരത്തെ ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാരുണ്‍ അല്‍ റഷീദും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ന്യായാധിപന്മാര്ക്കിടയില് ഭിന്നവിധി വരുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞു.പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല തങ്ങള്‍. വിധിയില്‍ എന്തെങ്കിലും കാര്യം പരാതിക്കാരന് ചോദ്യം ചെയ്യണമെങ്കില്‍ അക്കാര്യം കേസ് ഫുള്‍ ബെഞ്ച് പരിഗണിക്കുമ്പോള്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് 31 ലെ വിധിയില്‍ ജസ്റ്റീസുമാരില്‍ ആരാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.
Leave A Comment