കെ.എം. ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസിൽ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് ആശ്വാസം. കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ.എം. ഷാജി അഴീക്കോട് സ്കൂള്‍ മാനേജ്മെന്‍റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്ഐആർ. അന്വേഷണത്തിനിടയിൽ ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും കണ്ടെത്തിയിരുന്നു.
Leave A Comment