ജലനിധി പദ്ധതിയില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ജലനിധി ശുദ്ധജല പദ്ധതിയില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഓപ്പറേഷന് ഡെല്‍റ്റ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പദ്ധതി നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചതിലും കരാര്‍ നല്‍കിയതിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച ജലം നല്‍കാമെന്ന വ്യവസ്ഥ പാലിക്കുന്നില്ല.
പലയിടത്തും പദ്ധതി പകുതിയില്‍ ഉപേക്ഷിച്ച് പോയി. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമാണ് ജലവിതരണം നടന്നതെന്നും വിജിലന്‍സ് കണ്ടെത്തി.
ശുദ്ധജലവിതരണം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ ജലം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജലനിധി പദ്ധതി നടപ്പാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഉപഭോക്താവിന്റെയും വിഹിതം ഉപയോഗിച്ചാണ് പദ്ധതിക്കുള്ള പണം കണ്ടെത്തിയത്.
വിവിധ ജില്ലകളിലായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ പദ്ധതികൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. വാട്ടര്‍ അതോറ്റി ജീവനക്കാരുടെ ഉള്‍പ്പെടെ ബിനാമിയായി പലരും കരാര്‍ ഏറ്റെടുത്തെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും വിജിലന്‍സ് അറിയിച്ചു.
Leave A Comment