എഐ കാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭാ സുരേന്ദ്രന്
തൃശൂര്‍: എഐ കാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കരാര്‍ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവാണെന്ന് ശോഭ ആരോപിച്ചു.
പ്രസാദിയോ എന്ന കമ്പനിയിലൂടെ രാംജിത്ത് എന്ന ബെനാമിയെ
ഉപയോഗിച്ചാണ് ഇയാള്‍ കരാര്‍ നേടിയത്. പ്രകാശ് ബാബുവും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണമെന്നും ശോഭ ആവശ്യപ്പെട്ടു.
എഐ കാമറ ഇടുപാടില് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. വിവാദം സംബന്ധിച്ച കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകുമ്പോള്‍ ഇത്
സംബന്ധിച്ച രേഖകള്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു. സുപ്രധാന കരാറുകള്‍ നേടുന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളവരാണെന്നും ശോഭ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രകാശ് ബാബുവിന്റെ പേര് അറിയാമായിരുന്നിട്ടും ഇത് ബോധപൂർവം മറച്ചുവച്ചു. കണ്ണൂരിലുള്ള ഒരു ഉന്നതന് എന്ന് മാത്രമാണ് അവര്‍ പരാമര്‍ശിച്ചത്. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ശോഭ ആരോപിച്ചു.
Leave A Comment