കേരളം

വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച പ്ര​തി​യു​ടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട വ​നി​താ ഡോ​ക്ട​ര്‍ ഹൗ​സ് സ​ര്‍​ജ​നാ​യ​തി​നാ​ല്‍ അ​നു​ഭ​വ​പ​രി​ച​യം കു​റ​വാ​യി​രു​ന്നു. ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ ഡോ​ക്ട​ര്‍ ഭ​യ​ന്നു​പോ​യെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​തി​നെ​തി​രെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പ്ര​തി അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ഇ​നി വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​മ്പോ​ള്‍ ക​രാ​ട്ടെ പ​ഠി​ച്ചി​ട്ട് വ​ര​ണോ എ​ന്ന് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും രം​ഗ​ത്തെ​ത്തി.

Leave A Comment