ഡോക്ടറുടെ കൊലപാതകം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർ എച്ച് ഐ എ
തൃശൂർ: കേരളത്തിൽ ആതുരാലയങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയുo ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും മറ്റും അക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ സർക്കാരും ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും നിഷ്ക്രിയരായ് നോക്കൂ കുത്തികളായി ഇരിക്കുകയാണെന്ന് റിട്ടയർഡ് ഹെൽത്ത് ഇൻസ്‌പെക്ടർസ് അസോസിയേഷൻ. എല്ലാ മേഖലകളിലും നമ്പർ വൺ എന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാനത്ത് നാഥനില്ലാ കളരി എന്ന അവസ്ഥ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഭീതി ജനകമായ അന്തരീക്ഷമാണ്. അഴിമതിക്കാരും അക്രമികളും സൃഷ്ടിക്കപ്പെടുന്ന ഭരണമായി ഒരു സർക്കാർ മാറുന്നത് ജനങ്ങൾക്ക് അപമാനമാണെന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി എസ് പവിത്രൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. ഡ്യൂട്ടിയിലുള്ള ഡോക്ടർ അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ടുവെന്നതു് ലോകത്തിന് മുഴുവൻ ആരോഗ്യ പ്രവർത്തകരെ സംഭാവന ചെയ്യുന്ന കേരളത്തിന് വീണ്ടും തലയുയർത്തി നിൽക്കുവാൻ ഒരുപാട് പണിപ്പെടേണ്ടിവരുമെന്ന് പവിത്രൻ ചൂണ്ടിക്കാട്ടി.
Leave A Comment