പെണ്‍കരുത്തിന്റെ പെരുമയുമായി കുടുംബശ്രീ സംസ്ഥാന കലോത്സവം തൃശൂരില്‍
തൃശൂര്‍: ഇരുപത്തിയഞ്ചാം വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന കുടുംബശ്രീയുടെ സംസ്ഥാന കലോത്സവത്തിന് തൃശൂര്‍ വേദിയാകുന്നു. ജൂണ്‍ 2,3,4 തിയതികളിലാണ് കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന കലോത്സവത്തിന് പൂരനഗരി ആതിഥ്യം വഹിക്കുക.
ജില്ലതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരാണ് സംസ്ഥാനകലോത്സവത്തില്‍ മത്സരിക്കാനെത്തുക. താലൂക്ക്തല മത്സരങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം ജില്ലതല മത്സരങ്ങള്‍ നടക്കും.
52 ഇനങ്ങളിലായാണ് മത്സരങ്ങള്‍. 36 സ്റ്റേജിനങ്ങളും 16 സ്റ്റേജിതര ഇനങ്ങളും ഇതിലുള്‍പ്പെടും. പാചകമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
തൃശൂര്‍ റീജണല്‍ തിയറ്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ജവഹര്‍ ബാലഭവന്, സാഹിത്യ അക്കാദമി എന്നിവിടങ്ങളിലാണ് വേദികള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് കുടുംബശ്രീ തൃശൂര്‍ ജില്ല മിഷന് കോഓര്‍ഡിനേറ്റര്‍ എസ്.സി.നിര്‍മല്‍ പറഞ്ഞു.
Leave A Comment