കേരളം

എസ്‌എസ്‌എൽസി ഫലം ശനിയാഴ്‌ച; ഹയർ സെക്കൻഡറി മെയ് 25ന്

കൊച്ചി: എസ്എഎസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ജൂൺ മാസം ഒന്നിന് സ്‌കൂളുകൾ തുറക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ എത്തിച്ചേരുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

വരാൻ പോകുന്ന വർഷം മുതൽ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ക്യാംപസുകൾ ശുചീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗ്രീൻ ക്യാംപസ്, ക്ലീൻ ക്യാംപസ് എന്നതാണ് അടുത്ത ഒരു വർഷത്തെ മുദ്രാവാക്യം.  പാഠപുസ്തക, യൂണിഫോം വിതരണം ഒരു മാസം മുൻപേ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

Leave A Comment