കേരള കോണ്‍ഗ്രസ്-എം അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം: കെ. മുരളീധരന്
കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ്- എമ്മിനെ സ്വാഗതം ചെയ്ത കെ. മുരളീധരന് എംപിയും. കേരള കോണ്‍ഗ്രസ്-എം, എല്‍ജെഡി, കേരള കോണ്‍ഗ്രസ്- ബി ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധാരണയുടെ പുറത്താണ് മുന്നണിയിൽ നിന്നും പോയത്. അവരെല്ലാം തിരികെവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് വരുന്നത് നല്ലതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
കെപിസിസി ലീഡേഴ്സ് മീറ്റിന് പിന്നാലെ യുഡിഎഫ് മുന്നണി വിപുലീകരണ അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയരുകയാണ്. മധ്യകേരളത്തിൽ വിവിധ ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ ബിജെപി നടത്തുന്ന ചരടുവലികൾ പ്രതിരോധിക്കാൻ കേരള കോണ്‍ഗ്രസ്-എം വന്നാൽ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
Leave A Comment