കേരളം

സംസ്ഥാനത്ത് 5,409 ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം നടന്നു

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ൻ​കോ​ട് ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, എം.​ബി. രാ​ജേ​ഷ്, വി. ​ശി​വ​ൻ​കു​ട്ടി, ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ അന്നമനട പഞ്ചായത്തിലെ മേലഡൂർ സബ് സെന്റർ ജനകീയ ആരോഗ്യകേന്ദ്രമാക്കി ഉയർത്തി.

Leave A Comment