എസ്എഫ്ഐ ആള്‍മാറാട്ടം; മറ്റ് കോളജുകളില്‍ ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ സര്‍വകലാശാല യൂണിയന് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ കോളജുകളില്‍ ക്രമക്കേട് നടന്നോ എന്ന് കേരള സര്‍വകലാശാല പരിശോധിക്കും.
തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ വിവിധ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് വിസി നിര്‍ദേശം നല്‍കും. നോമിനേഷന് പ്രകിയ മുതലുള്ള രേഖകളാണ് ആവശ്യപ്പെടുക.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച യുയുസി അനഘയെ മാറ്റി മത്സരിക്കാത്ത എസ്എഫ്ഐ നേതാവിന്റെ പേര് സർവകലാശാലക്ക് കൈമാറിയാണ് ഗുരുതര ക്രമക്കേട് നടന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേരാണ് പകരം നൽകിയത്.
ഇയാളെ കേരള സര്‍വകലാശാലാ യൂണിയന് ചെയര്മാന് പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് വിവരം.
Leave A Comment