ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളത്തെ ചാമ്പാൻ ഇരട്ടച്ചങ്കൻ'-സുധാകരൻ
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളത്തെ ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സേന നിഷ്ക്രിയമായിരിക്കുകയാണ്. ഡോ. വന്ദനയുടെ കൊലപാതകവും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണ്.
താനൂരിൽ അപകടമുണ്ടായ അനധികൃത ബോട്ട് സർവീസിന് പിന്നിൽ മലപ്പുറത്തെ മന്ത്രിയാണെന്നും സുധാകരൻ ആരോപിച്ചു. പിണറായി സർക്കാർ കമ്മീഷൻ സർക്കാരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Leave A Comment