ബ്രഹ്മപുരം ഓംബുഡ്‌സ്‌മാൻ വിചാരണ ഓഗസ്റ്റിൽ
കൊച്ചി : ബ്രഹ്മപുരം അഗ്നിബാധയുടെ പശ്ചാത്തലത്തിൽ പുതുക്കിയ പരാതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്‌മാൻ ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും.
ബ്രഹ്മപുരം സംബന്ധിച്ച് വിവിധങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് കടവന്ത്ര സ്വദേശിയായ ചെഷയർ ടാർസൻ ഓംബുഡ്‌സ്‌മാന് നേരത്തേ പരാതി നൽകിയിരുന്നു. ഇതിനിടെ ബ്രഹ്മപുരത്തുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ പരാതി പുതുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.അതൂകൂടി പരിഗണിച്ചുകൊണ്ടുള്ള വിചാരണയാണ് ഓഗസ്റ്റ് മൂന്നിന് നടക്കുക.
Leave A Comment