കേരളം

കേ​ര​ളം സ​മ്പൂ​ർ​ണ ഇ-​ഗ​വേ​ണ​ൻ​സ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ത്തെ പ്ര​ഥ​മ സം​സ്ഥാ​ന​മാ​യ കേ​ര​ളം സ​മ്പൂ​ർ​ണ ഇ-​ഗ​വേ​ണ​ൻ​സ് സം​സ്ഥാ​ന​വു​മാ​കു​ന്നു. സം​സ്ഥാ​നം സ​മ്പൂ​ർ​ണ ഇ-​ഗ​വേ​ണ​ൻ​സാ​യി മാ​റി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തും.

വൈ​കു​ന്നേ​രം 4.30 ന് ​തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്നി​ലെ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ളം ഇ-​ഭ​ര​ണ​ത്തി​ലേ​ക്ക് മാ​റി​യ​ത് വി​വ​രി​ക്കു​ന്ന വീ​ഡി​യോ അ​വ​ത​ര​ണ​മു​ണ്ടാ​യി​രി​ക്കും.

ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി ജോ​യ്, ഐ.​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി ര​ത്ത​ൻ യു. ​ഖേ​ൽ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Leave A Comment