വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍; മുഖ്യമന്ത്രിക്ക് അജ്ഞതയെന്ന് സതീശന്
തിരുവനന്തപുരം: വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വായ്പാ പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. ധനമന്ത്രിക്കും ഇക്കാര്യത്തേക്കുറിച്ച് വ്യക്തതയില്ലെന്ന് സതീശന് പ്രതികരിച്ചു.
വിഷയത്തേക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം പ്രതികരിക്കാത്തതെന്നും സതീശന് പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന് സതീശന് വിമര്‍ശിച്ചു.
കെ.ഫോണിന്റെ ഉദ്ഘാടനത്തിന് വേണ്ടി ചെലവാക്കുന്നത് നാല് കോടി 35 ലക്ഷം രൂപയാണ്. പദ്ധതിയുടെ സോഫ്റ്റ് ലോഞ്ച് നേരത്തെ നടന്നതാണ്. കെ.ഫോണ്‍ പദ്ധതി ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലെന്നും സതീശന് പറഞ്ഞു.
കെ.ഫോണ്‍ പദ്ധതിയിലൂടെ 18 ലക്ഷം പാവപ്പെട്ടവര്‍ക്കും 30000 സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു 2017ല്‍ നല്കിയ വാഗ്ദ്ദാനം. എന്നാല്‍ പദ്ധതി പകുതി പോലും പൂര്‍ത്തിയായിട്ടില്ല.
Leave A Comment