കേരളം

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാത്രി എട്ടിന് നടക്കും.

വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സ്വന്തം പ്രതിഭകൊണ്ടും പ്രയത്‌നംകൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വെള്ളായണിയെ 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും ഏകമകനായാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്. മലയാളഭാഷാ സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, ഹിന്ദിഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തമിഴ്, തെലുങ്ക്, കന്നഡ എന്നീ വിഷയങ്ങളില്‍ പി.ജി. ഡിപ്ലോമയും നേടി. ഡോക്ടറേറ്റും അലിഗഡ്, ആഗ്ര, ജബല്‍പ്പൂര്‍ എന്നീ സര്‍വകലാശാലകളില്‍നിന്ന് ഡി.ലിറ്റും കരസ്ഥമാക്കി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Leave A Comment