കേരളം

മാർക്ക് 'പൂജ്യം', എന്നിട്ടും ആർഷോ പാസായി..! എസ്എഫ്ഐ നേതാവ് വിവാദത്തിൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായിരിക്കുന്നത്.

ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിട്ടില്ല.

എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, എൻഐസിക്ക് പറ്റിയ തെറ്റാണിതെന്നാണ് കോളജ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

Leave A Comment