അനർഹമായി പലതും നേടുന്നവരോട് ചോദ്യവുമായി പി ജയരാജന്‍റെ മകൻ ജയിൻ രാജ്
കണ്ണൂർ: പാർട്ടി സംവിധാനം ഉപയോഗിച്ച് അനർഹമായ നേട്ടങ്ങൾ പലരും സ്വന്തമാക്കുന്നുവെന്ന വിമർശനവുമായി സി പി എം നേതാവ് പി ജയരാജന്‍റെ മകൻ ജയിൻ രാജ് രംഗത്ത്. പലരും പാർട്ടി സംവിധാനം ഉപയോഗിച്ചും ബന്ധങ്ങൾ ഉപയോഗിച്ചും അനർഹമായ തൊഴിലും മറ്റു പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ, യൗവ്വനത്തിന്റെ നല്ല കാലത്ത് രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവരുടെ കാര്യം അറിയുമോ എന്നതാണ് ജയിൻ ഉയർത്തുന്ന ചോദ്യം. രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഇവിടെയുണ്ടെന്നും ജയിൻ ഓർമ്മിപ്പിച്ചു.
ഒരു പരാതിയും പറയാതെ ഇപ്പോളും ഗ്രൗണ്ടിൽ പണി എടുക്കുകയാണ് അത്തരക്കാർ. നിങ്ങൾക്ക് പരിഗണനയും മറ്റു പ്രിവിലേജുകൾ ലഭിക്കുമ്പോൾ, അവർക്ക് ആകെ ഉള്ളത് 'ഇടത് 'എന്ന പ്രിവിലേജ് മാത്രമാണെന്നും ജയിൻ ചൂണ്ടികാട്ടി. വൈശാഖ് ബീന കേരളീയന് കടപ്പാട് പറഞ്ഞുകൊണ്ടുള്ളതാണ് ജയിൻ രാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. എസ് എഫ് ഐയ നേതാക്കളുടെ പേരിലടക്കം 'അനർഹത' ആരോപണം നിലനിൽക്കെയാണ് ജയിന്‍റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്.
ജയിൻ രാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, ബന്ധങ്ങൾ ഉപയോഗിച്ച്,
അനർഹമായ തൊഴിൽ,
മറ്റു പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ
യൗവ്വനത്തിന്റെ
നല്ല കാലത്ത് പൊതുബോധത്തിന്റെ മുന്നിലെ
രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ,
ജയിലിൽ കിടന്നവർ
സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഉണ്ട്.
ഗതികെട്ട്
നാട് വിടേണ്ടിവന്നവർ,
ഒരു പരാതിയും പറയാതെ ഇപ്പോളും ഗ്രൗണ്ടിൽ പണി എടുക്കുന്നർ...
നിങ്ങൾക്ക് പരിഗണനയും മറ്റു പ്രിവിലേജുകൾ ലഭിക്കുമ്പോൾ.
അവർക്ക് ആകെ ഉള്ളത്
'ഇടത് 'എന്ന പ്രിവിലേജ് മാത്രമാണ്.
ജീവിതവും രാഷ്ട്രീയവും രണ്ട് ആകാത്തവർ..
കടപാട് വൈശാഖ് ബീന കേരളീയൻ
Leave A Comment