'വിദ്യയെക്കുറിച്ച് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ'; ഇ.പി. ജയരാജൻ
കണ്ണൂർ: വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഇ.പിയുടെ പ്രതികരണം. നിങ്ങൾക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കൂ, പോലീസ് ജാഗ്രതയോടെ പ്രതിയെ പിടികൂടാൻ ശ്രമം നടത്തുകയാണെന്നും ഇ.പി. പറഞ്ഞു.
വിദ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്എഫ്ഐ നേതാക്കൾ തന്നെ നിലപാട് പറയും. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിച്ച പാരമ്പര്യം എസ്എഫ്ഐക്കില്ല. സർക്കാർ ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ലെന്നും ഇ.പി. കൂട്ടിച്ചേർത്തു.
Leave A Comment