ഒളി'വിദ്യ'..! ദിവസം 11 ആയി, കണ്ടുപിടിക്കാതെ കേരള പോലീസ്
കൊച്ചി: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയെ 11-ാം ദിവസവും പിടികൂടാനാകാതെ കേരള പോലീസ്.
അന്വേഷണം തുടങ്ങി 11 പിന്നിട്ടിട്ടും വിദ്യയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്.
അതേസമയം, വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശൂരിലെ മലയാള വേദി രംഗത്തെത്തിയിട്ടുണ്ട്. വിദ്യയെ കണ്ടെത്തുന്നവർക്ക് 10,000 രൂപയും വിവരം നൽകുന്നവർക്ക് 5,000 രൂപയുമാണ് പാരിതോഷികം.
Leave A Comment