മാധ്യമ വേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്: സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ വേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തിൽ നടക്കുന്നത് മാധ്യമവേട്ടയുടെ ഏറ്റവും ഭീതിദമായ അവസ്ഥയാണ്. ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് പിണറായി സർക്കാർ നടപ്പാക്കുന്നതെന്നും സതീശൻ പറഞ്ഞു.
പോലീസിന്റെ കൈകാലുകള്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും പോലീസ് ലോക്കപ്പിലാണെന്നും സതീശൻ വിമർശിച്ചു.
Leave A Comment