കേരളം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഗോവിന്ദനെ മാഷ് എന്ന് വിശേഷിപ്പിക്കാന്‍ തന്നെ തനിക്ക് ലജ്ജ തോന്നുന്നു. ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കുമെന്നുമാണ് സുധാകരന്‍റെ പരിഹാസം.

"കായികാധ്യാപകനായിരുന്നുപോലും, അപ്പോ പിന്നെ രക്ഷയില്ലല്ലോ. ഫുട്ബോൾ തട്ടുകയല്ലേ വേണ്ടൂ. ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാലോ? അദ്ദേഹത്തിന്‍റെ ഗതി അതാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അത്രയേ നമ്മൾ പ്രതീക്ഷിക്കേണ്ടു'- ഗോവിന്ദൻ പറഞ്ഞു.

പോക്സോ കേസില്‍ തന്‍റെ പേര് വലിച്ചിഴച്ച ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കും. മനുഷ്യത്വവും സംസ്കാരവുമുള്ള ഏതെങ്കിലും നേതാക്കള്‍ സിപിഎമ്മില്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്ക് അകത്ത് പ്രതികരിക്കണം. തന്നെ കുരുക്കാന്‍ ശ്രമിച്ചാല്‍ കാലവും ദൈവവും മറുപടി നൽകുമെന്നും സുധാകരൻ പറഞ്ഞു.

Leave A Comment