എസ്എഫ്ഐയുടെ തട്ടിപ്പ്: ഗോവിന്ദന് മൗനം
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് ബിരുദാനന്തര ബിരുദത്തിന് യോഗ്യത നേടിയ സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് മിണ്ടാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കടന്നുപോവുകയായിരുന്നു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരേയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്കെതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിലും ശക്തമായ പ്രതികരണങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ ഗോവിന്ദൻ ഇന്ന് സമ്പൂർണ മൗനത്തിലായിരുന്നു.
അതേസമയം എസ്എഫ്ഐ നേതൃത്വത്തിനെതിരേ തുടർച്ചയായുണ്ടാകുന്ന ആരോപണങ്ങളിൽ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
വ്യാജ രേഖയുണ്ടാക്കിയ നിഖിലിനെ സംസ്ഥാന സെക്രട്ടറി ആർഷോ വെള്ളപൂശിയതാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്നും നേതൃത്വത്തിൽ അഭിപ്രായമുണ്ട്.
Leave A Comment