പൊലീസ് നടന്നത് വിദ്യയുടെ കണ്ണില്‍പ്പെടാതെ; നിവൃത്തിയില്ലാതെ പിടികൂടി: വി.ഡി സതീശന്
തിരുവനന്തപുരം: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ.വിദ്യയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോഴെങ്കിലും കീഴടങ്ങിയില്ലായിരുന്നെങ്കില്‍ ഇനിയും ഒരാഴ്ചകൂടി വിദ്യയുടെ കണ്ണില്‍പ്പെടാതെ പോലീസ് നടക്കേണ്ടി വരുമായിരുന്നെന്നും സതീശന് പരിഹസിച്ചു.
പോലീസിനെ വീണ്ടും പ്രതിസന്ധിയിലാക്കാതെ കീഴങ്ങിയതിന് വിദ്യയെ അഭിനന്ദിക്കുകയാണെന്നും സതീശന് പറഞ്ഞു. കായംകുളത്തെ വ്യാജരേഖ വിവാദത്തില്‍ ഒളിവില്‍ പോയ നിഖിലിനോടും തനിക്ക് ഇതുതന്നെയാണ് പറയാനുള്ളതെന്ന് സതീശന് പറഞ്ഞു. നിഖിലിന്റെ കണ്ണില്‍പ്പെടാതെ നടക്കുകയാണ് ഇനി പോലീസിന്റെ ജോലി.
എത്രയും പെട്ടെന്ന് പോലീസുമായി ചര്‍ച്ച നടത്തിയ ശേഷം കീഴടങ്ങണമെന്ന് നിഖിലിനോട് ആവശ്യപ്പെടുകയാണെന്നും സതീശന് പറഞ്ഞു.
Leave A Comment