കേരളം

ഡോ. വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി

തിരുവനന്തപുരം:കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും കാര്യത്തിൽ തീരുമാനമായി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി  ഷെയ്ഖ് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി.നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്.ജയിൽ ഡിജിപിയായ കെ.പത്മകുമാറിന്റെ  പേരും പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു.

Leave A Comment