വ്യാജരേഖ കേസ്: വിദ്യ ചോദ്യം ചെയ്യലിന് ഹാജരായി
കാസര്‍ഗോഡ്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കരിന്തളം ഗവ. കോളജ് അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കരിന്തളം കോളജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് അധ്യാപികയായി നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസ് അന്വേഷണം നടത്തുന്നത്. വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന എന്നീ വകുപ്പുകളാണ് നിലവില്‍ വിദ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment