പൂക്കടയിൽ ഇനി ഒരു മുഴം പൂവില്ല
തൃശൂർ: ‘മുഴം’ കണക്കിൽ പൂക്കടകളിൽനിന്ന് ഇനി പൂവ് കിട്ടില്ല. ആരെങ്കിലും വിൽപന നടത്തിയാൽ പിഴയും കിട്ടും!. ‘മുഴം’ കണക്ക് കാലഹരണപ്പെട്ടെന്നാണു അളവുതൂക്ക വകുപ്പിന്റെ ചട്ടപ്രകാരം പറയുന്നത്. ഇത്തരത്തിൽ പൂവ് വിറ്റതിനു കഴിഞ്ഞദിവസം നഗരത്തിലെ കടയ്ക്കു രണ്ടായിരം രൂപ പിഴയുമിട്ടു.
പണ്ടു മുഴം അളവായുപയോഗിച്ചിരുന്നെങ്കിലും ഇന്നു നിലവിലില്ലെന്ന് അധികൃതർ പറഞ്ഞു. കാലത്തിനനുസരിച്ച് പല അളവുകളും കാലഹരണപ്പെട്ട് പുതിയ അളവു സന്പ്രദായങ്ങൾ വന്നപ്പോൾ മുഴം കാലയവനികയ്ക്കുള്ളിൽ മറഞ്ഞെന്നു ബഹുഭൂരിപക്ഷത്തിനും അറിയില്ല. കച്ചവടക്കാർക്ക് അറിയാവുന്നതുകൊണ്ടു സ്കെയിലും ടേപ്പുമുപയോഗിച്ച് അളന്നാണു പൂവ് വിൽക്കുന്നത്. എന്നാൽ, കൈപ്പടം മുതൽ കൈമുട്ടുവരെ ഒരുമുഴം കണക്കാക്കി വിൽക്കുന്നവരും കുറവല്ല. ഇത്തരക്കാരാണു പിഴയിൽ കുടുങ്ങുന്നത്.
Leave A Comment