മഅദനിയുടെ ആരോഗ്യനില മോശം: ഇന്നും അന്‍വാര്‍ശേരിയിലേക്കില്ല
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. രക്ത സമ്മര്‍ദം ഉയര്‍ന്നുതന്നെ നില്ക്കുന്നതിനാല് ഉടന്‍ ആശുപത്രി വിടാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ സ്വദേശമായ അന്‍വാര്‍ശേരിയിലേക്ക് ഉടന്‍ പോകാനാകില്ല. വിചാരണത്തടവുകാരനായ മഅദനി പ്രത്യേക അനുമതിയിലാണ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്നത്. എന്നാല്‍ കൊച്ചിയില്‍ വച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേരളത്തിലേക്ക് പോകാന്‍ മഅദനിക്ക് സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും അകമ്പടി ചെയ്യുന്ന പോലീസിനുള്ള ചെലവ് താങ്ങാനാകാത്തതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ജൂലൈ എട്ടുവരെ കേരളത്തില്‍ തങ്ങാമെന്നും എന്നാല്‍ സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.
Leave A Comment