കേരളം

പ്രതിഷേധജ്വാല നടത്തി യൂത്ത് കോൺഗ്രസ്

ആലുവ : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗം, വിലക്കയറ്റം, ഇന്ധനവിലർധന തുടങ്ങിയവക്കെതിരേ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു. റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ച് മുന്നോട്ടുപോകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് ചേനക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ലാ ഭാരവാഹികളായ എം.എ. ഹാരിസ്, അബ്ദുൾ റഷീദ്, രാജേഷ് പുത്തനങ്ങാടി, എ.കെ. ധനേഷ് എന്നിവർ പങ്കെടുത്തു.

Leave A Comment