കേരളം

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യാ​ൽ എ​ന്തും ന​ട​ക്കു​മെ​ന്ന സ്ഥി​തി: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​രേ​ഖ വി​വാ​ദ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്ത്.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് സം​സ്ഥാ​ന​ത്തെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ​ന്നും കേ​ര​ള​ത്തി​ലെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

യോ​ഗ്യ​ത​യി​ല്ലാ​തെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യി​രി​ക്ക​ണം. പാ​ര്‍​ട്ടി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ല്‍ അം​ഗ​മാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ളും ല​ഭി​ക്കും.

യോ​ഗ്യ​ത​യി​ല്ലെ​ങ്കി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മ​ന​വും ല​ഭി​ക്കും. ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഇ​താ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Leave A Comment