സ്കൂളുകൾക്ക് നാളെ പ്രവർത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ(ശനി) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ ആയതിനാൽ സ്കൂളുകളെല്ലാം അടഞ്ഞു കിടക്കുകയാണ്.
സംസ്ഥാനത്ത് ഈ വർഷം രണ്ടു ശനിയാഴ്ചകൾ കൂടി (ഒക്ടോബർ 29, ഡിസംബർ 03) സ്കൂളുകളിൽ പ്രവർത്തി ദിനമായിരിക്കും.
Leave A Comment