ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളുടെ വള്ളം കരയ്ക്കടിഞ്ഞു
തൃശൂർ: ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും കരയ്ക്കടിഞ്ഞു. മുനയ്ക്കകടവ് പുലിമുട്ട് ഭാഗത്താണ് വള്ളവും വലയും കണ്ടെത്തിയത്.
ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. തമിഴ്നാട് സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവരെയാണ് കാണാതായത്. നാവികസേനയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.
തിങ്കളാഴ്ച കരയിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. ഒരാളെ കോസ്റ്റ്ഗാര്‍ഡും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു.
Leave A Comment