കേരളം

ഗുരുവായൂരിൽ ഭണ്ഡാരവരവ് റെക്കോഡ്: 6.86 കോടി

ഗുരുവായൂർ : ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവ് 6,86,88,183 രൂപ. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6.57 കോടിയായിരുന്നു മുൻ റെക്കോഡ്.

നാല് കിലോ 619 ഗ്രാം 400 മില്ലിഗ്രാം സ്വർണവും 18 കിലോ 300 ഗ്രാം വെള്ളി സാധനങ്ങളും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 24 കറൻസിയും 500-ന്റെ 155 എണ്ണവും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Leave A Comment