ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി
ചാലക്കുടി:ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി. അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലാണ് ആന ഒഴുക്കിൽപ്പെട്ടത്. കരയിലേക്ക് കയറാൻ സാധിക്കാതെ മണിക്കൂറോളം പുഴയിൽ കുടുങ്ങി കിടക്കുകയായിരുന്നു കാട്ടാന. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മറികടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയിൽ കരകയറാനാകാതെ നിന്നത്.പുഴയിൽ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളിൽ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു.
Leave A Comment