കേരളം

ഗുരുവായൂരപ്പന് 40 ലക്ഷത്തിന്റെ വെള്ളിക്കുംഭങ്ങൾ കാണിക്ക ലഭിച്ചു

ഗുരുവായൂർ : വെള്ളിയിൽ നിർമിച്ച 45 കുംഭങ്ങളും രണ്ട് പൂജാമണികളും രണ്ട് പൂപ്പാലികകളും ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. ചെന്നൈയിലെ വ്യവസായി ആർ. ശിവകുമാറാണ് വഴിപാട് സമർപ്പിച്ചത്. 50 കിലോ തൂക്കമുണ്ട്. ബുധനാഴ്‌ച രാവിലെ പന്തീരടിപൂജ കഴിഞ്ഞ് ഇല്ലംനിറയ്ക്കു മുൻപായിരുന്നു സമർപ്പണം. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതിയംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ് എന്നിവർ സന്നിഹിതരായി. ഗുരുവായൂരപ്പന്റെ ശുദ്ധിച്ചടങ്ങുകൾക്ക് കലശാഭിഷേകത്തിനുള്ളതാണ് വെള്ളിക്കുംഭങ്ങൾ.

Leave A Comment