കേരളം

പ്രതികള്‍ രണ്ടാഴ്ച റിമാന്‍ഡില്‍; വിഷാദരോഗമുണ്ടെന്നു ലൈല, ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്ന് പൊലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി,ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലില്‍ അടയ്ക്കും. ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്നുതന്നെ അപേക്ഷ നല്‍കും. 

ബുദ്ധിമാനായ കുറ്റവാളിയാണ് ഷാഫിയെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ഈ കൊലപാതകങ്ങളിലെ ഒന്നാം പ്രതിയാണ് ഷാഫി. കുറ്റകൃത്യത്തിന്റെ മുഖ്യആസൂത്രകനും ഷാഫിയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 

തനിക്ക് വിഷാദരോഗമുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. പൊലീസിനെതിരെ പരാതി ഇല്ലെന്നും പ്രതികള്‍ പറഞ്ഞു. രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയശേഷമാണ് പ്രതികളെ കോടതിയിലെത്തിച്ചത്.

Leave A Comment