കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജെ.വി. വിളനിലം അന്തരിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം (87) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം പിന്നീട്.
1935ല്‍ സ്കൂള്‍ അധ്യാപകരായ ചാണ്ടി വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകനായി ചെങ്ങന്നൂരില്‍ ജനനം.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയില്‍നിന്നും മാസ് കമ്യൂണിക്കേഷനില്‍ ഡി ലിറ്റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
ദീര്‍ഘകാലം അധ്യാപകനായിരുന്ന ജെ.വി. വിളനിലം മാര്‍ത്തോമാ കോളജ് തിരുവല്ല, കോഴിക്കോട് സെന്റ് ജോസഫ് കോളജ് ദേവഗിരി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1992 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനെതിരെ സമര പരമ്പര അരങ്ങേറിയിട്ടുണ്ട്.
Leave A Comment