കേരളം

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു, സെക്കന്‍ഡില്‍ 8.50 ഘനമീറ്റർ വെള്ളം പുറത്തേക്ക്

വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റര്‍ കടവയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന് താഴെ പുഴയുടെ തീരപ്രദേശത്തുള്ളവര്‍ക്ക് അധികൃതര്‍ ജാ​ഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡാം തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജില്ലയിലും അണക്കെട്ടിലെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് സൂചന.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പതിനൊന്ന് മണിയോടെ ഷട്ടറുകള്‍ തുറന്ന് 35 മുതല്‍ 50 ഘനമീറ്റര്‍ വെള്ളം പമ്ബാനദിയിലേക്ക് ഒഴുക്കും. ഇതിനെ തുടര്‍ന്ന് പമ്ബാനദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് കുറ്റ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

.

Leave A Comment