സ്വപ്നയുടെ വീട്ടിൽ പോയത് പ്രവർത്തകർക്കൊപ്പം; ആരോപണങ്ങൾ തള്ളി കടകംപള്ളി
തിരുവനന്തപുരം: സ്വപ്നയുടെ ലൈംഗിക ആരോപണം തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരിയ്ക്കല്‍ പോലും സ്വപ്ന ഈ ആരോപണം ഉന്നയിച്ചില്ലെന്ന് കടകംപള്ളി പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോള്‍ രാമപുരത്തുള്ള സ്വപ്നയുടെ വീട്ടില്‍ പോയിരുന്നു. സംഘാടകരുടെ നിര്‍ബന്ധപ്രകാരമാണ് സ്ഥലം എംഎല്‍എ അടക്കമുള്ള ആളുകളോടൊപ്പം തൊട്ടടുത്തുള്ള സ്വപ്നയുടെ വീട്ടില്‍ പോയി ചായകുടിച്ചത്.
അക്കാര്യത്തെക്കുറിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. തന്റെ പേര് പറഞ്ഞതിൽ ആസൂത്രിത
നീക്കമുണ്ട്.സ്വപ്നയോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുത്തിട്ടില്ല. അത്തരത്തില്‍ ഒരു തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുമായി ആലോചിച്ചശേഷം സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കടകംപള്ളി പ്രതികരിച്ചു.
Leave A Comment