നെടുമ്പാശ്ശേരി വിമാനത്താവള കവാടത്തിലെ കുഴിയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
അങ്കമാലി : അങ്കമാലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി വിമാനത്താവള കവാടത്തിന് മുൻപിലുള്ള മരണക്കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. മറ്റൂർ-കരിയാട് റോഡിൽ നിരവധി ഭാഗങ്ങളിൽ കുഴികളുണ്ട്.
കുഴിയിൽ ചാടി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പി.ഡബ്ല്യു.ഡി. അധികാരികൾ ഉടൻ കുഴികളടച്ച് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം പ്രദീപ് ജോസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പോൾ ജോവർ, ഷിജോ പോൾ, ജിതിൻ ഡേവീസ്, മണ്ഡലം സെക്രട്ടറി മിഥുൻ ജോർജ്, ബിജു പൂവേലി, തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment