വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോഗം;സജി ചെറിയാൻ വിവാദത്തിൽ
ചെങ്ങന്നൂർ: മുൻമന്ത്രി സജി ചെറിയാൻ വീണ്ടും വിവാദത്തിൽ. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങിനിടെ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി.
ചാമ്പ്യൻസ് ലീഗിന്റെ ഭാഗമായി പാണ്ടനാട് വള്ളംകളി മത്സരം നടന്നിരുന്നു. വള്ളംകളിയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂർ പെരുമ എന്ന പേരില്‍ വിവിധ പരിപാടികൾ നടത്തിയിരുന്നു.
ഇതില്‍ വിളംബര ഘോഷയാത്രയില്‍ ഒന്നാം സമ്മാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിനുള്ള സമ്മാനം സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുമായുടെ വാക്കുകളാണ് വിവാദത്തിലായത്.
Leave A Comment