സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.inല്‍ കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ ലഭ്യമാണ്.താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ വില്ലേജ് ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാകും. ഇത് പരിശോധിച്ച് തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തുകയും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ 8 വരെ സമര്‍പ്പിക്കാവുന്നതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം.കൗള്‍ അറിയിച്ചു.
Leave A Comment