കേരളം

'ഇതിലും വലിയ തടസങ്ങൾ നീക്കിയിട്ടുണ്ട്, പിന്നല്ലേ വിഴിഞ്ഞം': മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. പദ്ധതിയിൽനിന്ന് സർക്കാർ പിന്നോട്ടില്ല. സമരക്കാർക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. ഇതിലും വലിയ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും വിഴിഞ്ഞം സെമിനാറിൽ മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു. സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. തുറമുഖത്തിന്‍റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ല. തുറമുഖം എന്തായാലും വരും, ഇത് സർക്കാരിന്‍റെ വാക്കാണെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

Leave A Comment