ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ചൊവ്വാഴ്ച നിയമസഭ പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുക. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതില്‍ യോജിപ്പുണ്ടെങ്കിലും ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പുമൂലം ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും.
ഗവര്‍ണര്‍ക്ക് പകരം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണമെന്നാണ് ബില്ലിലെ നിര്‍ദേശം. വിസി അല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.
ഇത് യുജിസി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനിടയില്ല.
Leave A Comment