ഉച്ചഭക്ഷണത്തിന് പണവുമില്ല, അരിയും മോശം; പരാതിയുമായി പാചകത്തൊഴിലാളികൾ
തൃശൂർ: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് കിട്ടിയിരിക്കുന്ന അരി മോശമാണെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫുഡ് സേഫ്റ്റി കമ്മീ ഷണർക്കു പരാതി നൽകി.
അരി ചെറിയ ചൂടിൽ വെന്തു കട്ടപിടിക്കുന്ന അവസ്ഥയാണ്. ഇതിനാൽ സ്കൂൾ കുട്ടികൾ ഭക്ഷണം കഴിക്കാത്ത സാഹചര്യമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി.
എഫ്സിഐ ഗോഡൗണിൽ നിന്നാണ് മോശപ്പെട്ട അരി വിതരണം ചെയ്തിരിക്കുന്നത്. ഈ അരി മടക്കിക്കൊ ടുത്ത് നല്ല അരി വാങ്ങാൻ ആരും തയാറാകുന്നുമില്ല.
അതിനാൽ ഉച്ചഭക്ഷണം കഴിക്കാതെ കുട്ടികൾ പട്ടിണി കിടക്കുന്നതിന്റെ ഉത്തരവാദിത്വം പാചക തൊഴിലാളികൾ ഏറ്റെടുക്കേണ്ട ഗതികേടിലാണെന്നും സുജോബി ജോസ് പറഞ്ഞു.
Leave A Comment