വക്കാലത്ത് ഏറ്റെടുത്തത് സിപിഎം നിര്‍ദേശപ്രകാരമല്ല; ആരോപണം തള്ളി ശ്രീധരന്
കാസര്‍ഗോഡ്: കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം ഉന്നയിച്ച ആരോപണം നിഷേധിച്ച് അഡ്വ.സി.കെ.ശ്രീധരന്. പെരിയ കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും പരിശോധിച്ചിട്ടില്ലെന്ന് ശ്രീധരന് പ്രതികരിച്ചു.
പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സിപിഎം നിര്‍ദേശപ്രകാരമല്ല. കേസില്‍ ഹാജരാകുമ്പോള്‍ രാഷ്ട്രീയം നോക്കാറില്ല. കേസ് ഏല്പിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുക തന്റെ കടമയാണ്.
പെരിയ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അസത്യമാണെന്നും ശ്രീധരന് പറഞ്ഞു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ശ്രീധരന് കേസിലെ ഒമ്പത് പ്രതികള്‍ക്കുവേണ്ടിയാണ് വക്കാലത്ത് ഏറ്റെടുത്തത്. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചശേഷം കൂടെ നിന്ന് ചതിച്ചെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം ശ്രീധരനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Leave A Comment